sadbhavana

മല്ലപ്പള്ളി: രാജീവ് ഗാന്ധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 75-ാമത് ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. തുരുത്തിക്കാട് ബി.എ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു ടി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. അശ്രയ ഡയറക്ടർ റവ.ജോജി തോമസ്, അഡ്വ.പ്രസാദ് ജോർജ്ജ്, സി.വി.ഇടിക്കുള, രാജേഷ് സുരഭി, ഷീല സ്‌കറിയാ ഫിലിപ്പ്, ജോൺ മാത്യൂ, ഒ.എ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.