റാന്നി: കഴിഞ്ഞ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട റാന്നി പഴവങ്ങാടി ഗവ.യു.പി സ്കൂൾ ഈ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ സാധന സാമഗ്രികളുമായി കുട്ടികളും അദ്ധ്യാപകരും രക്ഷകർത്തൃ പ്രതിനിധികളും കളക്ട്രേറ്റിലേത്തി. ദുരിതാശ്വാസ സഹായം ജില്ലാ കളക്ടർ പി.ബി നൂഹ് ഏറ്റുവാങ്ങി. കുട്ടികളോടൊപ്പം പി.ടി.എ പ്രസിഡന്റ് ബാബു തോമസ്, പ്രഥമാദ്ധ്യപകൻ രാജ് മോഹൻ തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.