holistic-centre
ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ അയിരൂർ ഹോളിസ്റ്റിക് സെന്റർ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു

ചെറുകോൽപുഴ: ​ അയിരൂർ ഹോളിസ്റ്റിക് സെന്റർ റോഡ് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കിയത്. അയിരൂർ പഞ്ചായത്തിന്റെ 13-ാം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണിത് . ശുദ്ധജലമെത്തിയതോടെ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. മർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജെ.എം.എം ഹോളിസ്റ്റിക് സെന്ററിലെ താമസക്കാരുൾപ്പെടെയുളളവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലാ പഞ്ചായത്ത് ആസൂത്രണ വികസന ഫണ്ടിൽ നിന്നാണ് പൈപ്പ് ലൈൻ നീട്ടുന്നതിനാവശ്യമായ തുക അനുവദിച്ചത്. പഞ്ചായത്ത് ആവശ്യമായ ടാപ്പുകൾ സ്ഥാപിച്ചു. റാന്നി കോഴഞ്ചേരി റോഡിൽ ചെറുകോൽപുഴ ജംഗ്ഷന് സമീപത്ത് മണ്ണൂർ താഴത്തേതിൽപടി മുതലാണ് പൈപ്പ് ലൈൻ നീട്ടിയത്. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ്‌കുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . കോയിപ്രം ബ്ലോക്ക് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി ബാബു, പഞ്ചായത്ത് അംഗം പ്രീത ബി നായർ, റവ.വി.എസ് സ്‌കറിയ , എം.ജി.ശാമുവേൽ എന്നിവർ പ്രസംഗിച്ചു.