ullasa-ganitham
മല്ലപ്പള്ളിയിൽ ആരംഭിച്ച ഉല്ലാസഗണിതം വിദ്യാഭ്യാസ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ്ജ് കെ. ദിനേശ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: സർവശിക്ഷാ അഭിയാൻ മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഉല്ലാസ ഗണിതം പ്രവർത്തന പദ്ധതിക്ക് മല്ലപ്പള്ളിയിൽ തുടക്കമായി. ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് കെ.ദിനേശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.നളിനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ശ്രീലേഖ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.രവികുമാർ, ഹെഡ്മിസ്ട്രസ് ജാൻസി കെ.സി., ബി.ആർ.സി. കോഓർഡിനേറ്റർ കെ. അജയകുമാർ, പി.ടി.എ പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.