തിരുവല്ല: ട്രാവൻകൂർ കൾച്ചറൽ സൊസൈറ്റിയുടെയും തിരുവല്ലയിലെ മാദ്ധ്യമ കൂട്ടാഴ്മയുടെയും ആഭിമുഖ്യത്തിൽ സെപ്തംബർ അഞ്ചുമുതൽ 15 വരെ മുൻസിപ്പൽ മൈതാനിയിൽ നടത്തുന്ന ഓണം ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫിസ് മാത്യു.ടി തോമസ് എൽ.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ വർഗീസ് ജോൺ അദ്ധ്യഷത വഹിച്ചു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ സന്ദേശം നൽകി. നേതാക്കളായ എൻ.എം.രാജു, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആർ.സനൽകുമാർ, കെ.ജി.രതീഷ്‌കുമാർ, ആർ.ജയകുമാർ, ഈപ്പൻ കുര്യൻ, സജി ഏബ്രഹാം, ജേക്കബ് ചെറിയാൻ, ടി.എ. റെജികുമാർ വിജയകുമാർ മണിപ്പുഴ, തോമസ് ചെറുമുട്ടാടത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ കമ്മിറ്റികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.