ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ കമലാലയത്തിൽ വീട്ടിൽ പരേതനായ എം.പി കരുണാകരൻനായരുടെ ഭാര്യ മുളക്കുഴ കാരയ്ക്കാട് എസ്.എച്ച്.വി.എച്ച് സ്‌കൂളിലെ റിട്ട. അദ്ധ്യാപിക എം.സി കമലാക്ഷിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ഗീത (അദ്ധ്യാപിക, എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ, കായങ്കുളം), കെ.ഗിരിജ (അദ്ധ്യാപിക, നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂൾ,മാന്നാർ). മരുമക്കൾ: ഡോ.ബി.ഉണ്ണികൃഷ്ണൻ നായർ (റിട്ട. വൈസ് പ്രിൻസിപ്പൽ കായംകുളം എം.എസ്.എം കോളേജ്), എ.ജി രാജ് മോഹനൻ നായർ (ഗവ.കോൺട്രാക്ടർ).