തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫും സംയുക്തമായി റാന്നി ളാഹ ഫോറസ്റ് സ്റ്റേഷൻ ഓഫീസിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പുഷ്പഗിരി ആശുപത്രിയിലെ ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി. എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.വി വിദ്യാധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ് ഓഫീസർ സനുഷ് എ.എൽ, ഡെപ്യൂട്ടി റേഞ്ചർ ആർ.രാജേഷ്, സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗം കെ.ടി .സജി, ജിൻസൺ കെ ജോഷ്വ, രഞ്ജിത് നായർ എന്നിവർ പ്രസംഗിച്ചു.