പത്തനംതിട്ട : ജില്ലയെ സമ്പൂർണ സാന്ത്വന പരിചരണ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ഒരു വർഷം നീളുന്ന പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും പരിശീലനം പൂർത്തിയാക്കിയ വാളണ്ടീയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 27 ന് ഉച്ചയ്ക്ക് 2ന് പത്തനംതിട്ട റോയൽ ആഡിറ്റോറിയത്തിൽ മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ കിടപ്പുരോഗി ലിസ്റ്റും വാർഡ്തല വാളണ്ടീയേഴ്‌സ് ലിസ്റ്റും പി.ആർ.പി.സി ചെയർമാൻ പി. എസ്. മോഹനൻ നൽകും. എം.എൽ.എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, മാത്യു ടി. തോമസ്, ജില്ലാകളക്ടർ പി.ബി. നൂഹ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി , പി.ആർ.പി.സി സെക്രട്ടറി ശ്യാംലാൽ, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ളിഷ്മെന്റ് ചെയർമാൻ കെ. അനന്തഗോപൻ,
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി ഫാ. മത്തായി, ചെയർമാൻ പി. എസ്. മോഹനൻ, ട്രഷറർ എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.