koduman
കുടുംബ സംഗമവും കുട്ടികൾക്കും മാതാപിതാക്കൾക്കുമായുള്ള ബോധവത്കരണവും

കൊടുമൺ : കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് കൗമാര പ്രായക്കാരുടെ ശാരീരിക മാനസികാരോഗ്യം ലക്ഷ്യമാക്കി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയായ സദ്ഗമയയുടെ കുടുംബ സംഗമവും കുട്ടികൾക്കും മാതാപിതാക്കൾക്കുമായുള്ള ബോധവത്കരണവും ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.സദ്ഗമയ ഇയർ ബുക്കിന്റെ പ്രകാശനവും നിർവഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഡി ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി.ഡോ.ജീ.ഷീബ, അടൂർ എ.ഇ.ഒ വിജയലക്ഷ്മി, കൊടുമൺ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ,അഡ്വ.ഷീബ,നീ തദാസ്, ദർശന, ആർ.രജികുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും കുടുംബ സംഗമവും നടന്നു.