koduman
കൊടുമൺ പോലീസ് പുതിയ ജനമൈത്രി സമിതി രൂപീകരിച്ചു

കൊടുമൺ: പൊലീസ് സ്റ്റേഷനിൽ പുതിയ ജനമൈത്രി സമിതി രൂപീകരിച്ചു. അടൂർ ഡി. വൈ.എസ്.പി ജവഹർ ജനാർദ്ദനൻ യോഗം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം വിവരിച്ചു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കൊടുമൺ ഐ.എസ്.എച്ച്.ഒ ശ്രീകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ നൗഷാദ്ബീറ്റ് ഓഫീസർ ശ്രീകാന്ത്, ജനമൈത്രി സബ്ഡിവിഷൻ നോഡൽ ഓഫീസർ ജയചന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.