പത്തനംതിട്ട :പ്രളയാനന്തര കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാൻ ഇന്ത്യ സി.സി.ഡി.എസ് ആറന്മുള ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന സക്ഷം ഉപജീവന പദ്ധതിയുടെ പരിശീലനം ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സൂസൻ സാമുവൽ അദ്ധ്യക്ഷയായിരുന്നു. ജിനു സാം ജേക്കബ് (പ്ലാൻ ഇന്ത്യ ) പദ്ധതി വിശദീകരിച്ചു. രവീന്ദ്രനാഥ്, അനിൽകുമാർ പി.വൈ, ബിനു എസ്. ചക്കാലയിൽ, അവിനാഷ് തോമസ്, ആശ തങ്കപ്പൻ, ഷിനി, ടോണി, സുരേഷ്, സുമ, ജോർജ് എന്നിവർ നേതൃത്വം നൽകി.
നാന്നൂറ് പേർക്ക് പരിശീലനം നൽകി സംരംഭകരാക്കി സഹായം നൽകും. വീട്ടുവളപ്പിൽ മുട്ടക്കോഴി കൃഷി ചെയ്ത് 350 കുടുംബങ്ങളിലൂടെ ദിവസംതോറും ഗുണമേന്മയുള്ള മൂവായിരം മുട്ട ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുട്ടകൾ നവംബറിൽ വിപണനത്തിന് തയ്യാറാവുന്ന തരത്തിൽ കേരള പൗൾട്ടറി ഡെവലപ്പ്‌മെന്റ് കോർപറേഷൻ,എം.എൽ.എ, കുടുംബശ്രീ, ഗ്രാമ, ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൂടാതെ തയ്യൽ,കാറ്ററിംഗ് എന്നീ മേഖലയിലും പരിശീലനം നൽകും.