പത്തനംതിട്ട: നഷ്ടപ്പെട്ട സ്വർണം വീട്ടമ്മയ്ക്ക് തിരിച്ചു നൽകി സ്വകാര്യ ബസിലെ കണ്ടക്ടർ. ചിറ്റാർ വെട്ടിയാൻകുന്നിൽ അജേഷിന്റെ ഭാര്യ രമ്യയുടെ സ്വർണമാലയാണ് വ്യാഴാഴ്ച കോന്നിയിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രാ മദ്ധ്യേ ദേവാനന്ദ് ബസിൽ നഷ്ടപ്പെട്ടത്. പത്തനംതിട്ടയിൽ ബസിറങ്ങിയപ്പോഴാണ് വീട്ടമ്മ മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ ഭർത്താവിനെ വിളിച്ച് സ്വർണം നഷ്ടപ്പെട്ട വിവരം അറിയിച്ചു. അജേഷ് പത്തനംതിട്ട പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ അന്വേഷണ കൗണ്ടറിലെ മാനേജർ നിയാസ് കൊന്നമൂടിനെ വിളിച്ച് വിവരം പറഞ്ഞു. ഇതിനിടയിൽ ബസിനുള്ളിൽ നിന്നും പത്തനാപുരം സ്വദേശിയായ കണ്ടക്ടർ അനിൽകുമാറിന് മാല ലഭിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ അജേഷ് കൗണ്ടറിലെത്തി മാലയുടെ അടയാളം വ്യക്തമാക്കി നഷ്ടപ്പെട്ട സ്വർണം തിരികെ വാങ്ങി.