chandra

ഇലന്തൂർ : ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സിനിമാ, നാടക ക്ലബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗിരീഷ് കർണാട് അനുസ്മരണ ദേശീയ സെമിനാർ നടത്തി. കഥാകൃത്ത് ചന്ദ്രമതി സെമിനാർ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.രാജശ്രീ അദ്ധ്യക്ഷത വഹിച്ചു.
ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ സംവിധായകൻ ബിജുവിനെ സെമിനാറിൽ ആദരിച്ചു. ഗോകുൽ രവി പ്രബന്ധം അവതരിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ജിജു വി.ജേക്കബ്, കെ. രാജേഷ് കുമാർ, ശുഭറാണി, ഹേബാ തങ്കം വർഗീസ് , ഡോ. ഭാവനാ ജോസഫ് , ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.