painting

തിരുവല്ല: നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റ് നടത്തിയ കണ്ണശ്ശ സ്മൃതി അഖില കേരള ചിത്രരചന മത്സരം വാദ്യകലാകാരൻ തിരുവിഴാ ജയശങ്കർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ എ.ലോപ്പസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.ഗോപാലകൃഷ്ണൻ, പ്രൊഫ.ജി.രാജശേഖരൻ നായർ, ഹരികൃഷ്ണൻ എസ്.പിള്ള, പ്രൊഫ. കെ.വി.സുരേന്ദ്രനാഥ്, ഡോ.വർഗീസ് മാത്യു, സുരേഷ് പരുമല, ഡി.ആത്മലാൽ എന്നിവർ പ്രസംഗിച്ചു. കണ്ണശ്ശസ്മാരക ഹയർസെക്കൻഡറി സ്‌കൂളിൽ 30ന് നടക്കുന്ന കണ്ണശ്ശ ദിനാചരണ സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.