10th-ward
മെഴുവേലി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിലെ വട്ടകാല തരിശ് ഭൂമിലെ മാതൃക കൃഷിയിടം

ഇലവുംതിട്ട:വട്ടക്കാല തരിശ് ഭൂമിയിൽ ഇനി പൊന്ന് വിളയും. കപ്പ,വാഴ,ചേന,ചേമ്പ് എന്തിനേറെ കറിവേപ്പ് തൈകൾ വരെ ഇവിടെ തളിരിട്ട് വളരുന്നു.മെഴുവേലി പഞ്ചായത്ത് 10-ാം വാർഡിലെ കൃഷിയിടത്തിൽ തൊഴിലുറപ്പ്-കുടുംബ സ്ത്രീ പ്രവർത്തകർക്കൊപ്പം അവശത മറന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണ കുറുപ്പും കൈയ്-മേയ് മറന്ന് ഇവിടെ പണിയെടുക്കുന്നു.ഓരേക്കർ കൃഷിയിടത്തിൽ കളകൾ പൊടിപോലുമില്ലയെന്നതാണ് ഈ മാതൃക കൃഷിയിടത്തിന്റെ സവിശേഷത.

പ്രഭാതസവാരി കഴിഞ്ഞ് കൃഷിയിടത്തിലേയ്ക്ക്

പ്രഭാത സവാരി കഴിഞ്ഞ് പ്രസിഡന്റ് കുറുപ്പ് കൃഷിയിടത്തിൽ എത്തി കൃഷി പണികൾക്ക് തുടക്കമിടും.ഇന്ത്യൻ പട്ടാളത്തിൽ മെഡിക്കൽ വിഭാഗത്തിലെ ദീർഘകാല സേവനത്തിന് മുമ്പ് പാടങ്ങൾ ഉഴുതുമറിച്ച് പൊൻകതിർ വിളയിച്ച തന്റെ അദ്ധ്വന പാരമ്പര്യത്തിന്റെ ഗതകാല സ്മരണകളൾ അയവിറക്കിയാണ് കുറുപ്പ് അവശത മറന്നും കൃഷിയിടത്തിൽ പണിയെടുക്കുന്നത്.പ്രഭാതത്തിൽ കുറുപ്പ് എത്തിക്കഴിഞ്ഞ് ഏകദേശം രണ്ടുമൂന്ന് മണിക്കൂർ പിന്നിട്ട ശേഷമാണ് മറ്റുളളവർ എത്തി ജോലികൾ തുടരുന്നത്.13731 രൂപയാണ് കൃഷിക്ക് പന്തളം ബ്ലോക്ക് പഞ്ചായത്ത് അടങ്കൽ തുകയായി മാറ്റിവച്ചിരിക്കുന്നത്

കൃഷിക്ക് അടങ്കൽ തുകയായി വച്ചിരിക്കുന്നത് 13731രൂപ

കൂടുതൽ തരിശ് ഇടങ്ങൾ കൃഷിയോഗ്യമാക്കാനാണ് തീരുമാനം

എൻ.ഗോപാലകൃഷ്ണ കുറുപ്പ്

കപ്പ,വാഴ,ചേന,ചേമ്പ് എന്തിനേറെ കറിവേപ്പ് തൈകൾ വരെ.....