ചെങ്ങന്നൂർ: പരമ്പരാഗത ശില്പികളുടെ തൊഴിൽ സംബന്ധിച്ച പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ശില്പികളും തൊഴിലാളികളുമായി എം.എൽ.എ സജി ചെറിയാൻ ചർച്ച നടത്തി. സ്റ്റോൺ മെറ്റൽ ഇൻഡസ്ട്രിയൽ സഹകരണ സംഘത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് മോഹൻ കൊട്ടാരത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ ടി.സി ഉണ്ണികൃഷ്ണൻ, ടി.കെ മഹാദേവൻ, ഗീതാവിജയൻ,സതിയമ്മാൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശില്പികളെ ആദരിച്ചു.