ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിലെ കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് രസതന്ത്രലോകത്തെ നൂതന സാങ്കേതിക വിദ്യകളും ഇന്നിന്റെ പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബെൽജിയത്തിലെ കാത്തലിക് ല്യുവൻ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ.ശ്രീപ്രശാന്ത് പി.എസ് ഉദ്ഘാടനം ചെയ്തു. നാനോ സാങ്കേതിക വിദ്യയിലെ നൂതന ആവിഷ്കാരങ്ങളെപറ്റി അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ഡി.ബി.ടി സ്റ്റാർ പദ്ധതിയുടെ ധനസഹായത്തോടു കൂടി നടത്തിയ സെമിനാറിൽ പ്ലാസ്റ്റിക്കുകകൾ ഉയർത്തിവിടുന്ന പാരിസ്ഥിതിക വിഷയങ്ങളെ നേരിടാൻ കെമിക്കൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന വിഷയത്തിൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകൻ ഡോ.സുമേഷ് കെ.രാമൻ പ്രബന്ധം അവതരിപ്പിച്ചു. വിദ്യാർത്ഥികൾ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ.ജോൺസൺ ബേബി, കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഡെസി കോരുത്, കെമിസ്ട്രി അസോസിയേഷൻ അഡൈ്വസർ ഡോ.പ്രിൻസൺ പി.സാമുവൽ, ഡോ.സുജേഷ് ബേബി, ഡോ.മനോജ്, സി.രാജ് എന്നിവർ പ്രസംഗിച്ചു.