പത്തനംതിട്ട: എസ് എൻ ഡി പി യോഗം കോന്നി 82-ാം ശാഖയിലെ വട്ടക്കാവ് കുടുംബയോഗത്തിന്റെ വാർഷിക യോഗം ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്ട് ഉദ്ഘാടനം ചെയ്തു. വി.പി.വിക്രമൻ, കെ.എൻ ശശിധരൻ, എ.എൻ.അജയകുമാർ, സുനിൽകുമാർ ബി, ലാലി മോഹൻ,ഡി കെ തങ്കമണി, വിലാസിനി സത്യൻ, മാലതീ രാജൻ, അനിതാ പ്രസാദ്,പ്രസന്ന അജയൻ, ഉദാസരസൻ എന്നിവർ സംസാരിച്ചു.