പത്തനംതിട്ട: നഗരത്തിൽ കണ്ണങ്കരയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിന് നേരെ കഴിഞ്ഞ രാത്രി കല്ലെറിഞ്ഞ സംഭവത്തിൽ നഗരത്തിലെ നാല് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വലയിൽ. പരിസരവാസികളായ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചെന്ന് കരുതുന്ന കെ.എൽ. 08 എ.ടി.8088 കാർ നഗരത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാതോലിക്കേറ്റ് കോളേജിലെ എസ്.എഫ്.എെ - കെ.എസ്.യു സംഘർഷത്തെ തുടർന്നാണ് സി.പി.എം ഒാഫീസിനു നേരെ കല്ലേറുണ്ടായത്. എസ്.എഫ്.എെ പ്രവർത്തകരും ജീവനക്കാരും ഒാഫീസിന് മുന്നിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് കാറിലെത്തിയ സംഘം കല്ലെറിഞ്ഞത്. ആർക്കും പരിക്കില്ല. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.