1
അടൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത മണ്ണ് മാന്തിയന്ത്രം

കടമ്പനാട് : മഴക്കു ശമനമായതോടെ അടൂരിൽ മണ്ണുകടത്ത് സജീവമായി. മണക്കാലക്കടുത്ത് വട്ടമലപ്പടിക്ക് സമീപത്തു നിന്നും അനധികൃതമായി പച്ചമണ്ണ് കടത്തിയ മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും അടൂർ ഡി.വൈ.എസ്.പി ജവഹർ ജനാർദ്ധിന്റെ നേതൃത്വത്തിൽ പിടികൂടി.തമിഴ്നാട് സ്വദേശി ദാമോധർ (28) കടമ്പനാട് തുവയൂർ വടക്ക് ശ്യാം ഭവനിൽ ശ്യാം (29) മണക്കാല വട്ടമലപ്പടി കോട്ടൂർ വീട്ടിൽ സുജിത്(29) മണക്കാല വട്ട മലപ്പടി കൈവിളത്ത് വീട്ടിൽ ശ്രീജിത്ത് (22) എന്നിവരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ സിവിൽ പൊലീസ് ഓഫീസർമാരായ ശരത് കുമാർ, ബിജു എന്നിവർ പങ്കെടുത്തു.