ആറന്മുള: നിയോജകമണ്ഡലത്തിലെ ഓമല്ലൂർ - പരിയാരം റോഡ്, പുത്തൻപീടിക - വാര്യാപുരം റോഡ്, വെട്ടിപ്പുറം - മഹാണിമല നെല്ലിക്കാല - നാരങ്ങാനം റോഡ്, കുലശേഖരപതി - മൈലപ്ര റോഡ് എന്നിവയുടെ നിർമാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ഓമല്ലൂർ അമ്പലം ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, റോഡ്സ് ചീഫ് എൻജിനിയർ ഡാർലിൻ .സി ഡിക്രൂസ്, സൂപ്രണ്ടിംഗ് എൻജിനിയർ ജി. ഉണ്ണിക്കൃഷ്ണൻ നായർ, എക്സിക്യുട്ടീവ് എൻജിനിയർ ആർ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
ഓമല്ലൂർ - പരിയാരം റോഡ് 6.850 കിലോമീറ്ററും പുത്തൻപീടിക - വാര്യാപുരം റോഡ് 5.200 കിലോമീറ്ററും വെട്ടിപ്പുറം - മഹാണിമല - നെല്ലിക്കാല - നാരങ്ങാനം റോഡ് 10.730 കിലോമീറ്ററും, കുലശേഖരപതി - മൈലപ്ര റോഡ് 1.150 കിലോമീറ്ററുമാണ് നവീകരിക്കുന്നത്. വീണാ ജോർജ് എം.എൽ.എയുടെ ശ്രമഫലമായാണ് റോഡ് നവീകരണ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്.
കല്ലിശേരി - ഇരവിപേരൂർ റോഡിന്റെ നിർമാണ ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: കല്ലിശേരി - ഇരവിപേരൂർ റോഡിന്റെ നിർമാണ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് നെല്ലാട് ജംഗ്ഷനിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.