ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 2018-2019 അദ്ധ്യയന വർഷത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു വേണ്ടിയുള്ള മെറിറ്റ് ഈവനിംഗ്2019 ഇന്നലെ ഉച്ചയ്ക്ക് 2ന് യൂണിയൻ ഹാളിൽ കൂടി. യൂണിയൻ ചെയർമാൻ ബി.സുരേഷ് ബാബു മെറിറ്റ് ഈവനിംഗ്2019 ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം എസ്.എൻ.വനിതാകോളേജ് റിട്ട.പ്രിൻസിപ്പാൾ ഡോ.ഷേർളി പി.ആനന്ദ് സ്കോളർഷിപ്പ് വിതരണം നടത്തി.പി.എൻ.പുരുഷോത്തമൻ, യൂണിയൻ കൺവീനർ ബൈജു അറുകുഴി, യൂണിയൻ സ്റ്റാഫ് പി.എൻ.ഗോപാലൻ എന്നിവർ സംസാരിച്ചു.