kozhenchery-sndp
കോഴഞ്ചേരി എസ്.എൻ.ഡി.പി. 647​ാം നമ്പർ ശാഖയുടെ അഭിമുഖ്യത്തിലുള്ള ഗുരുദേവ പ്രതിഷ്ഠയുടെ 38​ാമത് വാർഷികാഘോഷം ശാഖ പ്രസിഡന്റ് എൻ.എൻ.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: എസ്.എൻ.ഡി.പി. 647​ാം കോഴഞ്ചേരി ശാഖയുടെയും മഹിളാസമാജത്തിന്റെയും, യൂത്ത് മൂവ്​മെന്റിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 38​ാമത് കോഴഞ്ചേരി ഗുരുദേവക്ഷേത്ര പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. ഞായറാഴ്ച പുലർച്ചെ 5.30ന് എൻ.കെ.ശങ്കുണ്ണി സ്വാമികൾ ക്ഷേത്രനട തുറന്നു. 6ന് ശെൽവരാജ് ശാന്തിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും, 7ന് ഗുരുപൂജയും നടത്തി. പതാക ഉയർത്തിയതിന് ശേഷം നടന്ന പൊതുസമ്മേളനം ശാഖാ പ്രസിഡന്റ് എൻ.എൻ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എം.എസ്. ഭാസ്​ക്കരൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മല മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസം നേടിയ ശ്രീലത വിജയൻ (എം.ഡി.എസ്) വിദ്യ വിജയൻ (സി.എ.) എന്നിവരെ ചടങ്ങിൽ ആദരിച്ച് അവാർഡ് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ,കോഴഞ്ചേരി യൂണിയൻ കമ്മിറ്റി അംഗം സോണി. പി.ഭാസ്​ക്കർ, വനിത സംഘം പ്രസിഡന്റ് വത്സമ്മ ബാലൻ, യൂത്ത് മൂവ്മെന്റ് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് ജിനുദാസ് എന്നിവർ സംസാരിച്ചു.