വടശ്ശേരിക്കര: പ്രളയദുരിതം അനുഭവിക്കുന്ന വയനാടിന് സഹായഹസ്തവുമായി വടശ്ശേരിക്കര ടി.ടി.ടി തോമസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ.
അദ്ധ്യാപകരും വിദ്യാർത്ഥികളും ശേഖരിച്ച ഭക്ഷണ കിറ്റ് സ്കൂൾ മാനേജർ തോമസ് കോശിയിൽ നിന്ന് രാജു ഏബ്രാഹാം എം.എൽ.എ ഏറ്റുവാങ്ങി. ജന്മദിനനാളിൽ പ്ലസ്ടു വിദ്യാർത്ഥിനി ആഘോഷത്തിന് വേണ്ടി മാറ്റിവച്ച തുക പ്രളയ ബാധിതർക്കായി സംഭവന നൽകി. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അക്ഷയ മൻമദൻ ഓണത്തിന് വസ്ത്രം വാങ്ങാൻ സൂക്ഷിച്ച പണം ഉപയോഗിച്ച് പഠനോപകരണങ്ങൾ വാങ്ങി നൽകി.
പ്രിൻസിപ്പൽ മോഹൻദാസ് എൻ.വി, ഹെഡ്മിസ്ട്രസ് ലിനു തോമസ്, സ്റ്റാഫ് സെക്രട്ടറി ബിനു.പി.തയ്യിൽ, സുനിൽ എം.ആർ മാമ്പാറ, എസ്.പി.സി ഓഫീസർ ചെറിയാൻ ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്. ജയകൃഷണൻ, അദ്ധ്യാപകരായ മധു, ജോസഫ്, ബിജു എസ്, ഷൈനി ജോസഫ്, ലീലു ഇ തോമസ്, ദീപ വിശ്വനാഥ്, റെമി തോമസ് എന്നിവർ നേതൃത്വം നൽകി. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, വടശ്ശേരിക്കര ടൗണിലെ വ്യാപാരികൾ, സന്നദ്ധ സംഘടനകൾ എന്നിവർ പങ്കാളികളായി.