ksktu
കേരള കർഷക സംഘം കലഞ്ഞൂർ മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ഡോ. കെ. പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ: കർഷക സംഘം കലഞ്ഞൂർ മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ഡോ.കെ.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.പത്മാവതിയമ്മ അദ്ധ്യക്ഷയായി. സംഘാടക സമിതി ചെയർമാൻ പി.എസ്.രാജു സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി എസ്.രാജേഷ് സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി ഇ.എൻ. രവീന്ദ്രൻ നായർ പ്രവർത്ത റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ആർ. തുളസീധരൻപിള്ള, ജില്ലാ കമ്മിറ്റിയംഗം എസ്.രഘു, കെ.എ.ശ്രീധരൻ, എൻ.ജി.കെ. പണിക്കർ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം സി.ജി.ചന്ദ്രിക കൃതജ്ഞത പറഞ്ഞു. ഭാരവാഹികളായി പി.പത്മാവതിയമ്മ (പ്രസിഡന്റ്),കമലാസനൻ, കിച്ച്ലു ദിവാകരൻ (വൈസ് പ്രസിഡന്റുമാർ), ഇ.എൻ.രവീന്ദ്രൻ നായർ (സെക്രട്ടറി), ബിന്ദു മാധവൻ, ജെ.സിദ്ധാർത്ഥൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.