malayalapuzh-rajan

കോന്നി: മദ്ധ്യതിരുവിതാംകൂറിലെ ഗജവീരൻമാരിൽ പ്രധാനിയായ മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ മലയാലപ്പുഴ രാജൻ അവശനിലയിൽ. കഴിഞ്ഞ 6 മാസങ്ങളായി എരണ്ടകട്ട് രോഗത്തെ തുടർന്ന് അവശനിലയിലാണ്. 6 മാസങ്ങൾക്കിടയിൽ രണ്ട് തവണയാണ് എ രണ്ടകട്ട് മൂലം അവശനിലയിലായത്. ക്ഷേത്ര പരിസരത്തുള്ള ആനത്തറയിൽ നിന്ന് രാജനെ മാറ്റിയിരുന്നു. ദേ​വസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ആനയെ എഴുന്നെള്ളിക്കുന്നില്ല. ഇപ്പോൾ കൊട്ടാരക്കര ​ വെട്ടികവലയിലെ ആന പന്തിയിൽ 52 കാരനായ രാജൻ ചികിത്സയിലാണ്‌.