പള്ളിക്കൽ : ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിന് സെന്ററുകളിൽ വേണ്ടത്ര ക്രമീകരണങ്ങൾ ഏർപെടുത്താത്തത് ജനങ്ങളെ വലക്കുന്നു. ഒാരോ പഞ്ചായത്തുകളിലും നേരത്തെ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുള്ള ആളുകളിൽ അതാത് കാർഡിൽ ഉൾപെട്ടിട്ടുള്ള ഒാരോരുത്തരെ മാത്രം ഉൾപെടുത്തി കാർഡ് പുതുക്കിയിരുന്നു. എന്നാൽ വീണ്ടും കാർഡിൽ ഉൾപെട്ടിട്ടുള്ള ഒാരോ അംഗത്തിനെയും വിരലടയാളംപതിച്ച് ഫോട്ടോയെടുത്ത് പുതുക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി നേരത്തെ പുതുക്കിയ ആളൊഴിച്ച് ബാക്കിയെല്ലാവരും ഒന്നിച്ചെത്തണം. മൂന്ന് വാർഡുകൾ കേന്ദ്രീകരിച്ചുള്ള ആളുകൾക്കായി രണ്ട് ദിവസമാണ് ഒരു സെന്ററിൽ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് വാർഡുകളിൽ നിന്നായി നാലായിരത്തോളം ആളുകളെയാണ് പുതുക്കേണ്ടത്.
ആവശ്യത്തിന് ജീവനക്കാരും കമ്പ്യൂട്ടറുകളും ഇല്ല
ഒരു കമ്പ്യൂട്ടറും പ്രിന്ററുമായിട്ടാണ് ഇന്നലെ തെങ്ങമത്ത് ജീവനക്കാർ എത്തിയത്. രാവിലെ 11ന്പ്രിന്റർ കേടായതറിയിച്ച് പുതുക്കൽ നിറുത്തി. പ്രിന്റർ ശരിയായപ്പോൾ വീണ്ടും നിറുത്തിയത് മഷിതീർന്നു എന്ന ന്യായീകരണത്തിലാണ്. നൂറ് കണക്കിനാളുകൾ മണിക്കൂറുകൾ ക്യൂ നിന്നാലും ആരോഗ്യംക്ഷയിക്കുന്നതല്ലാതെ പുതുക്കൽ നടക്കുന്നില്ല. റിലയൻസ് കമ്പനി ജീവനക്കാരാണ് പുതുക്കലിനെത്തുന്നത്. അവർ നേരത്തെ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചാണ് തീയതി നിശ്ചയിക്കുന്നത്. പുതുക്കൽ കേന്ദ്രങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ ബഹളംവെക്കാൻ തുടങ്ങിയതോടെ ജനപ്രതിനിധികളും ഇവിടേക്ക് എത്താത്തസ്ഥിതിയാണ്. വന്നാൽ പരിഹാരം നിർദ്ദേശിക്കാൻ ഒരുവഴിയുമില്ലന്നാണ് അവർ പറയുന്നത്.
പദ്ധതിയിൽ അംഗമാകാൻ എത്തിയവരുടെ പേരുകൾ രജിസ്ട്രർ ചെയ്യാനോ രോഗികൾക്കും പ്രായമായവർക്കും ആവശ്യമായ ക്രമീകരണങ്ങളോ ചെയ്യുന്നില്ല. ഉത്തരവാദിത്വപെട്ട ജനപ്രതിനിധികൾ സ്കൂളിൽ എത്തുന്നില്ല.പാവപ്പെട്ട കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
(രാജേഷ് തെങ്ങമം)
ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി
-മൂന്ന് വാർഡുകളിൽ നിന്നായി 4000 പേർ
-ക്രമീകരിച്ചിരിക്കുന്നത് 2 ദിവസം
ജീവനക്കാർ പറയുന്നത്
പ്രിന്റ കേടായി- മഷി തീർത്തു