തിരുവല്ല: കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ഈവർഷത്തെ കണ്ണശ്ശ പുരസ്കാരം സാഹിത്യകാരൻ പ്രൊഫ.പി. മാധവൻപിള്ളയ്ക്ക് ലഭിച്ചു. വിവർത്തന സാഹിത്യത്തിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 15000രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം കണ്ണശ്ശ ദിനാചരണത്തോടനുബന്ധിച്ച് 30ന് രണ്ടിന് കടപ്ര കണ്ണശ്ശ സ്മാരക സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനൻ കണ്ണശ്ശ സ്മാരക പ്രഭാഷണം നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ പ്രൊഫ.ജി.രാജശേഖരൻ നായർ, എം.പി ഗോപാലകൃഷ്ണൻ, പ്രൊഫ. കെ.വി.സുരേന്ദ്രനാഥ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.