പത്തനംതിട്ട: ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോഴഞ്ചേരി ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജെറി മാത്യു സാം വിജയിച്ചു. വരണാധികാരി എ.ഡി.സി കെ.കെ.വിമൽരാജ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.