അടൂർ :വി.മാർത്തമറിയം തീർത്ഥാടന കേന്ദ്രമായ കരുവാറ്റ സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിലെ എട്ട് നോമ്പ് പെരുന്നാളും കൺവെൻഷനും ഭക്തിനിർഭരമായ തുടക്കമായി.പള്ളി വികാരി ഫാ.എസ്.വി.മാത്യൂ തുവയൂർ കൊടിയേറ്റ് നടത്തി. സെപ്തംബർ 1ന് രാവിലെ 8ന് ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്തയുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയും പ്രതിഷ്ഠാ ശുശ്രൂഷയും ഉച്ചയ്ക്ക് 2ന് മാർത്ത്മറിയം വനിതാസമാജം അടൂർ ഗ്രൂപ്പ് സമ്മേളനം, വൈകിട്ട് 7ന് ഫാ.ഡോ.കെ.എം.കോശിവൈദ്യൻ തേവലക്കരയുടെ പ്രസംഗം, 2ന് രാവിലെ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തായുടെകാർമ്മികത്വത്തിൽ വിശുദ്ധമൂന്നിൻമേൽ കുർബാന, വൈകിട്ട് 6.3ന് ഗാനശുശ്രൂഷ,ഫാ.ഡോ.റിഞ്ചു പി.കോശിയുടെ പ്രസംഗം, 3ന് ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലിത്തയുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന,വൈകിട്ട് 7ന് ഫാ.ജോൺ ചാക്കോയുടെ പ്രസംഗം, 4ന് ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്തയുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന,10.30 മുതൽ ഫാ.ഷിജു ബേബിയുടെ നേതൃത്വത്തിൽ ധ്യാനം, വൈകിട്ട് 7ന് ഫാ.ഗീവർഗീസ് കോശിയുടെ പ്രസംഗം, 7ന് വൈകിട്ട് ചെമ്പെടുപ്പ് റാസ, 8ന് ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്തയുടെ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന, തുടർന്ന് പ്രദക്ഷിണം, ശ്ളൈഹിക വാഴ്വ്, നേർച്ച വിളമ്പ്, കൊടിയിറക്ക്.