കോഴഞ്ചേരി : സ്കൂൾ പാചക തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച സർക്കാരിനെ എ.ഐ.ടി.യു.സി സ്വാഗതം ചെയ്തു. കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് 2017 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പ്രതിദിന വേതനം 500 രൂപയായി വർദ്ധിപ്പിച്ച സർക്കാർ ഉത്തരവിനെ എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള സ്കൂൾ പാചക തോഴിലാളി യൂണിയൻ കോഴഞ്ചേരി മേഖല കമ്മിറ്റി സ്വാഗതം ചെയ്തു. സ്കൂൾ പാചക തൊഴിലാളിയൂണിയൻ കോഴഞ്ചേരി മേഖലാ കമ്മിറ്റി പ്രസിഡന്റ് ജിജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു കടക്കരപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. അമ്പിളി വിജയൻ, ബെറ്റി ബാബു, മറിയാമ്മ വർഗീസ്, വി.കെ ശാന്തമ്മ, തങ്കമ്മ സൈമൺ, കൗസല്യ മനോഹരൻ, രാജി സോമൻ, ലീലാമ്മ രാജപ്പൻ, മിനി ബോബു, ശാന്ത തുടങ്ങിയവർ സംസാരിച്ചു.