stadium
ജില്ലാ സ്‌പ്പോർട് കൗൺസിൽ ബി.പി.സി.എല്ലുമായി സഹകരിച്ച് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ശുചീകരണ യോഗം കെ.എസ്.എഫ്.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ജില്ലാ സ്‌പോട്സ് കൗൺസിൽ ബി.പി.സി.എല്ലുമായി സഹകരിച്ച് ജില്ലാ സ്റ്റേഡിയം ശുചീകരിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി.എല്ലിലെ എച്ച്.ആർ.എം മാനേജറും ഇന്ത്യൻ വോളിബോൾ താരവുമായ ആർ.രാജീവ് മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ.ജി നായർ, പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, ചൈൽഡ് വെൽഫെയർ പ്രസിഡന്റ് അഡ്വ.സക്കീർ ഹുസൈൻ, ജില്ല സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സി.എൻ രാജേഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സി.പി സെബാസ്റ്റ്യൻ , കൗൺസിലർമാരായ പി.കെ ജേക്കബ്, അനീഷ് പി.കെ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റജിനോൾഡ് വർഗീസ്, ആർ.ഗിരീഷ്, ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ആർ.പ്രസന്നകുമാർ, ശ്രീജേഷ് കൈമൾ, ചന്ദ്രശേഖരൻ നായർ , സി.ഡി ജയകുമാർ, മനോജ് വിനായക, ശ്രീലാൽ, കായിക പരിശീലകരായ തങ്കച്ചൻ പി.ജോസഫ്, അനീഷ് ജോസഫ്, കുഞ്ഞുമോൻ പി.ബി, സോമൻ ബാബു എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.