janakiya-koottayma
കോ​ന്നി എം.എം.എൻ.എ​സ്.എസ്. കോളേജിനെ കലാപഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് വിദ്യാർത്ഥികളുടെയും രക്ഷകര്താക്കളുടെയും കോളേജിനെ സംഘർഷ രഹിതമാക്കണമെന്നു ആഗ്രഹിക്കുന്നവരുടെയും ജനകീയ കൂട്ടാ​യ്മ.

കോ​ന്നി: എം.എം.എൻ.എ​സ്.എസ്. കോളേജിനെ കലാപഭൂമി ആക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷകർതാക്കളുടെയും കോളേജിനെ സംഘർഷ രഹിതമാക്കണമെന്നു ആഗ്രഹിക്കുന്നവരുടെയും ' ജനകീയ കൂട്ടായ്മ ' കോന്നിയിൽ നടന്നു. തങ്ങൾക്ക് ഭയമില്ലാതെ സമാധാനപരമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്ന് വിദ്യാർത്ഥികളും , അക്രമം നടത്തിയ വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കണമെന്ന് രക്ഷിതാക്കളും കൂട്ടായ്​മയിൽ ആവശ്യപ്പെട്ടു. കോളേജ് യൂണിയൻ ചെയർമാൻ അഭിജിത്, മീ​ന എം.നായർ, ജ്യോതിഡി.കുറുപ്പ് , എ.ആർ. രാജേഷ് , മലയാലപ്പുഴ പഞ്ചായത്ത്​ അംഗം ജി.മനോജ്​ എന്നിവർ പ്രസംഗിച്ചു.