കോന്നി: കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടനിർമ്മാണം സെപ്തംബറിൽ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. കെട്ടിടനിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഹൈദരാബാദ് കേന്ദ്രമായിട്ടുള്ള കമ്പനിക്കാണ് നിർമ്മാണ ചുമതല. 29 കോടി രൂപയാണ് അടങ്കൽ തുക.
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എട്ട് ഏക്കർ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. എ കാറ്റഗറിയിലാണ് കോന്നി കേന്ദ്രീയ വിദ്യാലയം ഉൾപ്പെട്ടിട്ടുള്ളത്.
സൗകര്യങ്ങൾ
960 കുട്ടികൾക്ക് പഠിക്കാൻ സൗകര്യം. 24 ക്ലാസ് മുറികൾ, മൾട്ടി പർപ്പസ് ഹാൾ, 11 ടീച്ചേഴ്‌സ് ക്വാർട്ടേഴ്‌സ്‌കൾ, സ്‌പോർട്‌സ് കോംപ്ലക്‌സ്. കേന്ദ്രീയ വിദ്യാലയത്തിന് ഒരു ഡിവിഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഇത് രണ്ട് ഡിവിഷനുകളായി മാറും.