rest-house
കല്ലിശ്ശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസ് ആധുനിക കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ഗവൺമെന്റ് ഗസ്റ്റ്ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കല്ലിശ്ശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസ് ആധുനിക കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ സംസ്ഥാനത്തെ റസ്റ്റ് ഹൗസുകൾ കെട്ടിലും മട്ടിലും മാറി പുരോഗമനത്തിന്റെ വഴിയിലാണ്. രണ്ടു വർഷത്തിനുള്ളിൽ ആധുനികവത്കരണം നടത്തി നവീകരിച്ച കൂടുതൽ കെട്ടിടങ്ങൾ നിലവിൽ വരുന്നതോടെ 30 കോടി രൂപയുടെ അധികവരുമാനമുണ്ടാകുമെന്നും പുതിയ റസ്റ്റ് ഹൗസുകൾ നിർമ്മിക്കാൻ സർക്കാർ 60 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ആർ സാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌​സൺ ശോഭന ജോർജ്ജ്, തോമസ് കുതിരവട്ടം, എം എച്ച് റഷീദ്, പി സി അജിത, വത്സമ്മ എബ്രഹാം, പി വിശ്വംഭര പണിക്കർ,ജോജി ചെറിയാൻ, വി വേണു, ജേക്കബ്ബ് ഉമ്മൻ, ജി വിവേക്, ശ്രീവിദ്യ മാധവൻ, ടി.ടി ഷൈലജ, ലെജു കുമാർ, ശിവൻകുട്ടി ഐലാരത്ത്, ചെറിയാൻ കുതിരവട്ടം, കെ എസ് ഷിജു, ഗിരീഷ് ഇലഞ്ഞിമേൽ, ചാർളി എബ്രഹാം, അഭിജിത്ത് ശർമ്മ, സജി വള്ളവന്താനം, ടൈറ്റസ് വാണിയപുരയ്ക്കൽ എന്നിവർ സംസാരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി കുര്യാക്കോസ് സ്വാഗതവും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ആലപ്പുഴ എക്‌​സിക്യൂട്ടീവ് എൻജിനീയർ എസ്.ശാരി നന്ദിയും പ​റഞ്ഞു.