വെണ്ണിക്കുളം : രാജീവ്ഗാന്ധി കൾച്ചറൽ ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ 39ാമത് ചരമവാർഷിക ദിനം ജന്മഗൃഹമായ ചെറുകാട്ട് മഠത്തിൽ നടത്തി. സാഹിത്യ അക്കാദമി മുൻ അംഗം പ്രൊഫ. ടോണി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു.
സി.വി.ഇടുക്കള, ടി.സതീഷ് കുമാർ, ജോർജ് ഈപ്പൻ കല്ലാക്കുന്നേൽ, ജോർജ് ഉമ്മൻ മണ്ണിൽ, ഒ.എം.എബ്രഹാം, ഷാജി മാത്യു, ഷീല സ്കറിയ ഫിലിപ്പ്, അപ്പു പിള്ള എന്നിവർ പ്രസംഗിച്ചു.