തിരുവല്ല: ട്രാവൻകൂർ കൾച്ചറൽ സൊസൈറ്റിയുടെയും മാദ്ധ്യമ പ്രവർത്തക കൂട്ടായ്മയുടെയും നേതൃത്വത്തിൽ സെപ്തംബർ 5 മുതൽ 15 വരെ നഗരസഭാ മൈതാനിയിൽ നടക്കുന്ന ഓണം ഫെസ്റ്റ് 2019 ന്റെ കാൽനാട്ട് കർമ്മം നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സജി ഏബ്രഹാം, ടി.എ റെജി കുമാർ, ബാബു പറയത്തുകാട്ടിൽ, റോജി കാട്ടാശേരി, ആർ. ജയകുമാർ, വിജയകുമാർ മണിപ്പുഴ, ജിക്കു വട്ടശേരിൽ, ജോബി പീടിയേക്കൽ, സെയിൻ ടി വർഗീസ് എന്നിവർ പ്രസംഗിച്ചു.