കോന്നി : പാറമടയിലെ ജോലിക്കിടെ തീപിടിച്ച ഹിറ്റാച്ചിയിൽ നിന്ന് ഓപ്പറേറ്റർ അത്ഭുതകമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പയ്യനാമണ്ണിലെ പാറമടയിലാണ് സംഭവം. ഹിറ്റാച്ചി പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു. ഓപ്പറേറ്റർ ഇറങ്ങി ഓടുകയായിരുന്നു. കോന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.