കോഴഞ്ചേരി: കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്തിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും സ്‌കൂൾ പൗൾട്രി ക്ലബിന്റെയും നേതൃത്വത്തിൽ കുഞ്ഞുകൈകളിൽ കോഴികുഞ്ഞ് പദ്ധതി പ്രകാരം കോഴികുഞ്ഞുങ്ങളെ സ്‌കൂളിൽ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ് കുട്ടി നിർവഹിച്ചു. പഞ്ചായത്ത് അംഗം അനിത കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിന്ദു എസ്, പഞ്ചായത്തംഗങ്ങളായ പ്രീത ബി. നായർ, വത്സമ്മ തോമസ്, അയിരൂർ മൃഗാശുപത്രി ഡോക്ടർ സൂസൻ ജോസഫ്, പി.ടി.എ. പ്രസിഡന്റ് പി.എൻ. സോമൻ, ഉല്ലാസ് കലാമണ്ഡലം, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ബീന ടി. രാജൻ എന്നിവർ സംസാരിച്ചു.