cow
പുളിക്കീഴ് ബ്ലോക്ക് പരിധിയിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ജയിലിൽ നിന്ന് ‍സൗജന്യമായി നല്‍കിയ തീറ്റപ്പുല്ലിന്‍റെ വിതരണോദ്ഘാടനം ജയിൽ ഡി.ജി.പി. ഋഷിരാജ് സിംഗ് നിർവ്വഹിക്കുന്നു

തിരുവല്ല: വ്യത്യസ്തവും നൂതനവുമായ പദ്ധതികളിലൂടെ ജയിൽ വകുപ്പിനെ ജനകീയമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിംഗ് പറഞ്ഞു. പ്രളയം സാരമായി ബാധിച്ച പുളിക്കീഴ് ബ്ലോക്ക് പരിധിയിലുള്ള ക്ഷീരകർഷകർക്ക് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് സൗജന്യമായി നൽകിയ തീറ്റപ്പുല്ലിന്റെ വിതരണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. മഹാപ്രളയ കാലഘട്ടത്തിലും പരിമിതിക്കുള്ളിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുവാൻ വകുപ്പിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആലംതുരുത്തി ക്ഷീരസംഘത്തിന് സമീപം നടന്ന പരിപാടിയിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ, അംഗം ഈപ്പൻ കുര്യൻ, നെട്ടുകാൽത്തേരി ജയിൽ സൂപ്രണ്ട് വിനോദ് കുമാർ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സി.രവീന്ദ്രൻപിള്ള, ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ജയിൽ കൃഷി ഓഫീസർ അജിത് സിംഗ്, ക്ഷീരസംഘം പ്രസിഡന്റുമാരായ തോമസ് പി.വർഗീസ്, പ്രകാശ് എം.സി, ബ്ലോക്ക് ക്ഷീര വികസന ഓഫീസർ പ്രിയ.വി എന്നിവർ പ്രസംഗിച്ചു.