കോഴഞ്ചേരി: ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കോഴഞ്ചേരി ഈസ്റ്റിലുള്ള കവയിത്രി ടി.എസ്.പൊന്നമ്മ നവതി ഹാളിൽ നടന്നു. അഡ്‌ഹോക്ക് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡോ.പി.എം.മാത്യു കലുംങ്കത്തറ (രക്ഷാധികാരി) മിനി ശ്യാം മോഹൻ (പ്രഡിഡന്റ്) ജോൺസൺ മാത്യു തെക്കോട്ടിൽ, കെ.പി. ശശാങ്കൻ മണ്ണിൽ (വൈസ് പ്രസിഡന്റുമാർ) ബാബു വടക്കേൽ (സെക്രട്ടറി),സിറിൾ സി മാത്യു, ലിജി സാബു (ജോയിന്റ് സെക്രട്ടറിമാർ) പി.ജെ.എബ്രഹാം (ട്രഷാറർ) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.എം.എ.കുര്യൻ,കെ.കെ.കോശി,സോമരാജൻ നായർ,റോയി ഫിലിപ്പ്, അനിൽ മേമല, ജോബി മാത്യു വർഗീസ്, അനിൽ അയന്തിയിൽ, കെ.എം.മാത്യുസ്, ജിജി ജോസ് എന്നിവർ പ്രസംഗിച്ചു. വരണാധികാരിയായി മാത്യു സഖറിയ പ്രവർത്തിച്ചു.