കോഴഞ്ചേരി: തോട്ടപ്പുഴശ്ശേരി തോമ്പിൽ പരേതനായ കുഞ്ഞുരാമൻ നായരുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ രാജശേഖരൻ നായർ, പരേതയായ ഓമന കുമാരി, അനിൽ കുമാർ, പരേതനായ ശശികുമാർ, ജയകുമാർ, വിജയകുമാർ. മരുമക്കൾ സുധാകുമാരി, ചന്ദ്രപ്പണിക്കർ, പുഷ്പ കുമാരി, രാധാമണി, അജിതകുമാരി.