തണ്ണിത്തോട്: പീഡനകേസിലെ പ്രതിയെ തണ്ണിത്തോട് പൊലീസ് അറസ്റ്രുചെയ്തു. മുറിഞ്ഞകൽ മന്ദിരത്തിൽ വടക്കേതിൽ രമേശ് (63) നെയാണ് അറസ്റ്റുചെയ്തത് . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാൺമാനില്ല എന്ന വീട്ടുകാരുടെ പരാതി കഴിഞ്ഞ 27നാണ് പൊലീസിന് ലഭിച്ചത്.. ഇതേതുടർന്ന് നടന്ന അന്വേഷണത്തിൽ കാമുകനായ അരുവാപ്പുലം സ്വദേശിയായ യുവാവിനോടൊപ്പം പെൺ കുട്ടിയെ കണ്ടെത്തി, യുവാവി നെ അറസ്റ്റുചെയ്തതിന് ശേഷം വനിതാ സെൽ സി.ഐ പെൺകുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് മാ തൃ സഹോദരനായ രമേശ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽ കിയത് . പ്രതിയെ കോടതി റിമാൻഡ് ചെയ്തു.