villa
ഇടമണിൽ പുതിയതായി പണിയുന്ന സ്മാർട്ട് വില്ലേജ് ഓഫിസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം കർമ്മം മന്ത്രി കെ.രാജു നിർവഹിക്കുന്നു.. പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, പുനലൂർ ആർ.ഡി.ഒ ബി..രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

ഇടമണിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി

പുനലൂർ: പുനലൂർ നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഇടമണിൽ പുതുതായി പണിയുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോൺക്രീറ്റ് ചെയ്ത ഇടമണിലെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം വേണ്ട വിധത്തിൽ പണിയാതിരുന്നതിനാലാണ് ചോർന്നൊലിച്ച് നശിച്ചതെന്നും 44 ലക്ഷം രൂപ ചെലവഴിച്ച് ഇടമണിൽ പണിയുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിൽ അത്യാധുനിക സൗകര്യങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ്, പഞ്ചായത്ത് അംഗങ്ങളായ ആർ. സുരേഷ്, ജെയിംസ് മാത്യൂ, എസ്. സുനിൽകുമാർ, രാജേഷ് തേക്കുവിള, സജികുമാരി സുഗതൻ, ലൈസി, മുംതാസ് ഷാജഹാൻ, എസ്. ജോസഫ്, പുനലൂർ തസഹിൽദാർ ജി. നിർമ്മൽ കുമാർ, എൽ-ആർ. തഹസിൽദാർ ബിനുരാജ്, ഡെപ്യൂട്ടി തഹസിൽദാർ ടി. രാജേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.