al

പുത്തൂർ: ബി.ജെ.പി കുളക്കട പഞ്ചായത്ത് സമിതിയുടെയും പറക്കോട് പൂർണിമ ഇൻഡേൻ സർവീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിപ്രകാരം സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം നടത്തി. പൂവറ്റൂർ കച്ചേരിമുക്കിൽ ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോദ് പനയപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറിയും മൈലം ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കെ.വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊട്ടാരക്കര നിയോജകമണ്ഡലം ട്രഷറർ പി.എസ്. ഷാലു കുളക്കട മുഖ്യപ്രഭാക്ഷണം നടത്തി. പൂർണിമ ഇൻഡേൻ സർവീസ് മാനേജർ അജിത ഗുണഭോക്താക്കൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. ബി.ജെ.പി ഭാരവാഹികളായ തുളസീധരൻ പിള്ള, രാധാകൃഷ്ണപിള്ള, രവീന്ദ്രൻ, മോഹനൻപിള്ള എന്നിവരും പൂർണിമ ഇൻഡേൻ സർവീസ് ജീവനക്കാരായ നിത്യാ ബിനു, ജയൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.