ams

ഓച്ചിറ: ഓച്ചിറ പായിക്കുഴി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എ.എം.എസിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി 5 പെൺകുട്ടികളുടെ വിവാഹം നടത്തി. പൊതുസമ്മേളനം ഡെപൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. സമന്യയഗിരി ആശ്രമാധിപൻ സ്വാമി ആത്മദാസ് യമി ധർമ്മപക്ഷ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് ആർ. രാമചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, കിംസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അബ്ദുൽ മജീദ് ചിങ്ങോലി, ഓച്ചിറ ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള എന്നിവർ ചികിത്സാ ധനസഹായം വിതരണം ചെയ്തു. എ.എം.എസ് പ്രസിഡന്റ് സത്താർ ചൈനീസ് വില്ല അദ്ധ്യക്ഷത വഹിച്ചു. ഹുസൈൻ ഫാളിലി, അനിൽ എസ്. കല്ലേലിഭാഗം, സി.ആർ. മഹേഷ്, അജയൻ അമ്മാസ് , അൻസാർ എ. മലബാർ, സി.എ. അൻഷാദ്, അയ്യാണിക്കൽ മജീദ്, മെഹർ ഖാൻ ചെന്നല്ലൂർ, പി.ബി. സത്യദേവൻ, ആർ.ഡി. പത്മകുമാർ, പി. ബിജു തുടങ്ങിയവർ സംസാരിച്ചു. ഓച്ചിറ വടക്കേ ജുമാ മസ്ജിദിൽ നടന്ന നിക്കാഹിന് ഏരൂർ ഷംസുദ്ദീൻ മദനി, സിറാജുദ്ദീൻ ബാഖവി എന്നിവർ നേതൃത്വം നൽകി. എ.എം.എസ് ജനറൽ സെക്രട്ടറി നൗഷാദ് സഫാസ് സ്വാഗതവും ട്രഷറർ നസീർ നന്ദിയും പറഞ്ഞു.