പുനലൂർ: എസ്.എൻ.ഡി.പി യോഗം 2560-ാംനമ്പർ ആനപെട്ടകോങ്കൽ ശാഖയിൽ സംഘടിപ്പിച്ച കുടുംബ സംഗമ സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.വി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ ആത്മീയ പ്രഭാഷണവും യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ മുഖ്യപ്രഭാഷണവും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ഇടത്തുണ്ടിൽ മനോഹരൻ, രാജ്മോഹൻ, പി.കെ. നടരാജൻ, ഗീത തുളസി, സി. ശോഭനകുമാരി, ഡി. വിജയകുമാരി, ലാലു മാങ്കോലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി. അശോകൻ സ്വാഗതവും കമ്മിറ്റി അംഗം ജി.മോഹൻദാസ് നന്ദിയും പറഞ്ഞു. തുടർന്ന് സമൂഹ സദ്യയും നടന്നു.