bharanicavu
കുന്നത്തൂർ ഫാക്ടറി ജംഗ്ഷനിൽ നടുറോഡിൽ കേടായി കിടന്ന കൂറ്റൻ റോഡ് റോളർ പാതയോരത്തേക്ക് മാറ്റിയപ്പോൾ

കുന്നത്തൂർ: കുന്നത്തൂർ ഫാക്ടറി ജംഗ്ഷനിൽ നടു റോഡിൽ കിടന്ന റോഡ് റോളർ പാതയോരത്തേക്ക് മാറ്റി. കൊട്ടാരക്കര - സിനിമാപറമ്പ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് ഉറപ്പിക്കുന്നതിനായെത്തിച്ച റോഡ് റോളറാണ് തകരാർ മൂലം നടുറോഡിൽ കുടുങ്ങിയത്. ഇതിനെ തുടർന്ന് തിരക്കേറിയ പാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. തെരുവ് വിളക്കുകൾ കത്താത്ത ഇവിടെ അപകട സൂചനാ മുന്നറിയിപ്പ് പോലും നൽകാതിരുന്നത് രാത്രി കാലങ്ങളിൽ വാഹന യാത്രികർക്ക് ഭീഷണിയായി മാറിയിരുന്നു. പ്രദേശവാസികൾ പല തവണ ആവശ്യപ്പെട്ടിട്ടും റോളർ പാതയോരത്തേക്ക് മാറ്റാൻ കരാറുകാരൻ തയ്യാറായിരുന്നില്ല. പ്രദേശവാസികളുടെ എതിർപ്പ് ശക്തമായതോടെ കേടായ യന്ത്രഭാഗങ്ങൾ പാലക്കാട്ടെത്തിച്ച് തകരാർ പരിഹരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് റോഡ് റോളർ പാതയോരത്തേക്ക് മാറ്റിയത്.