പരവൂർ: കോട്ടപ്പുറം എൻ.എസ്.എസ് കരയോഗത്തിന്റെ സ്കോളർഷിപ്പ് വിതരണ സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പള്ളിമൺ സന്തോഷ് ചികിത്സാ സഹായവും യൂണിയൻ സെക്രട്ടറി അരവിന്ദാക്ഷൻ പിള്ള സാമ്പത്തിക സഹായവും ഡോ. ജെ. ലത്തൻ കുമാർ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിലെ കുട്ടികൾക്കുള്ള സമ്മാനങ്ങളും പി.ആർ. രാമചന്ദ്രബാബു സ്കോളർഷിപ്പ് വിതരണവും പരവൂർ മോഹൻദാസ് എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും വിതരണം ചെയ്തു. എം.ജി സർവകാലശാലയിൽ നിന്ന് കണക്കിൽ ബിരുദാനന്തര ബിരുദം നേടിയ കോട്ടപ്പുറം രോഹിണിയിൽ ബി. രോഷ്‌നിയെയും മുൻ കായിക താരവും ഇന്ത്യൻ വോളിബാൾ ടീമിന്റെ പരിശീലകനുമായിരുന്ന വി.ജി. നായരെയും ചടങ്ങിൽ അനുമോദിച്ചു.
കരയോഗം പ്രസിഡന്റ് ജി. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജി. ബാലചന്ദ്രൻ പിള്ള, ജി. ജയപ്രസാദ്, അരുൺ കുമാർ, വനിതാസമാജം പ്രസിഡന്റ് സന്ധ്യ, സെക്രട്ടറി ഷീല എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി കെ. സുദിനൻ പിള്ള സ്വാഗതവും കെ.ജി. ജനാർദ്ദനൻ കുറുപ്പ് നന്ദിയും പറഞ്ഞു.