കൊട്ടാരക്കര. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക മുന്നേറ്റത്തിന് വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ള കേരളകൗമുദി ഇന്നും ആദർശപരമായ പത്രധർമ്മം നിറവേറ്റി മാതൃകാപരമായി മുന്നോട്ടു പോകുകയാണെന്ന് കെ.പ്രഭാകരൻ അഭിപ്രായപ്പെട്ടു.
വായനയിലൂടെ കുട്ടികൾ അറിവിന്റെ ലോകത്തു യാത്ര ചെയ്ത് സമർത്ഥരായി മാറണമന്നും കെ.പ്രഭാകരൻ അഭിപ്രായപ്പെട്ടു. തികഞ്ഞ ശ്രീനാരായണീയനും കെ.എസ്.ഇ.ബി റിട്ട.സീനിയർ സൂപ്രണ്ടും, കെ.എസ്.ഇ.ബി മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മേൽക്കുളങ്ങര റീനാ ഭവനിൽ കെ.പ്രഭാകരൻ കൊട്ടാരക്കര ഉമ്മന്നൂർ സെന്റ് ജോൺസ് വി.എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. തന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം സ്കൂളിലേക്ക് കേരളകൗമുദി പത്രം സ്പോൺസർ ചെയ്തത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി മറിയാമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി കൊട്ടാരക്കര ലേഖകൻ കെ.ശശികുമാർ പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ലിസി വർഗീസ്,അണ്ടൂർ രാധാകൃഷ്ണൻ, പ്രതാപ ചന്ദ്രൻ, സ്കൂൾ മുൻ അധ്യാപിക ലളിതാംബിക എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.കെ.റോയി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബെൻസ് ബേബി നന്ദിയും പറഞ്ഞു.